കുവൈറ്റ്: ഇന്ത്യ ഉൾപ്പടെ 20 രാജ്യങ്ങളിലേക്കുള്ള വ്യോമയാന പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നു

Kuwait

ഓഗസ്റ്റ് മാസം മുതൽ, കുവൈറ്റിൽ നിന്ന് 20 രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള നടപടികൾ കൈക്കൊണ്ടതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു. ഓഗസ്റ്റ് 1 മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതായിരിക്കും.

ഈ തീരുമാനപ്രകാരം കുവൈറ്റിൽ നിന്ന് താഴെ പറയുന്ന രാജ്യങ്ങളിലേക്കാണ് വിമാന സർവീസുകൾ പുനരാരംഭിക്കുന്നത്:

  • ഇന്ത്യ
  • യു എ ഇ
  • ബഹ്‌റൈൻ
  • ഒമാൻ
  • ലെബനൻ
  • ഖത്തർ
  • ജോർദാൻ
  • ഈജിപ്ത്
  • ബോസ്നിയ ഹെർസഗോവിന
  • ശ്രീലങ്ക
  • പാക്കിസ്ഥാൻ
  • എത്യോപ്യ
  • യുണൈറ്റഡ് കിങ്ഡം
  • ടർക്കി
  • ഇറാൻ
  • നേപ്പാൾ
  • സ്വിറ്റ്സർലൻഡ്
  • ജർമ്മനി
  • അസർബൈജാൻ
  • ഫിലിപ്പീൻസ്

ഈ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളുടെ സമയക്രമങ്ങൾ ഉൾപ്പടെയുള്ള വിവരങ്ങൾ താമസിയാതെ പ്രഖ്യാപിക്കുമെന്ന് DGCA ഡയറക്ടർ അബ്ദുല്ല അൽ രജ്‌ഹി അറിയിച്ചിട്ടുണ്ട്. കൊറോണ വൈറസ് ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾക്കനുസരിച്ചായിരിക്കും വ്യോമയാന മേഖലയിലെ പ്രവർത്തനങ്ങളെന്നറിയിച്ച അദ്ദേഹം, യാത്രികരോട് ഇവ കർശനമായി പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.