രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും രാത്രികാല സെക്യൂരിറ്റി ചെക്ക് പോയിന്റുകൾ ഏർപ്പെടുത്താൻ കുവൈറ്റ് തീരുമാനിച്ചതായി സൂചന. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കര്യം റിപ്പോർട്ട് ചെയ്തത്.
കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള നിർദ്ദേശത്തെ തുടർന്നാണ് ഈ തീരുമാനമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ തീരുമാന പ്രകാരം, എല്ലാ ഗവർണറേറ്റുകളുടെയും എൻട്രി, എക്സിറ്റ് കവാടങ്ങളിൽ ദിനവും അർദ്ധരാത്രിമുതൽ പ്രത്യേക പരിശോധനകൾ, ചെക്ക്പോയിന്റുകൾ എന്നിവ ഏർപ്പെടുത്തുന്നതാണ്.
സുരക്ഷ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും, കുറ്റവാളികളെ പിടികൂടുന്നതിനുമായാണ് ഈ നടപടി.