കഴിഞ്ഞ ഏതാനം വർഷങ്ങളിലായി കുവൈറ്റിലെ പ്രവാസികൾക്ക് അനുവദിച്ചിട്ടുള്ള ഡ്രൈവിംഗ് ലൈസൻസുകൾ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാൻ അധികൃതർ ഒരുങ്ങുന്നതായി സൂചന. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള റിലേഷൻസ് ആൻഡ് സെക്യൂരിറ്റി വിഭാഗത്തിലെ സ്രോതസുകളെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ലൈസൻസ് നേടിയതായി കണ്ടെത്തുന്ന പ്രവാസികൾക്കെതിരെ നടപടികൾ ഉണ്ടാകുമെന്നും സ്രോതസുകൾ സൂചിപ്പിച്ചിട്ടുണ്ട്.
ഇത്തരം പ്രവാസികളെ വിളിച്ച് വരുത്തുമെന്നും, ഇവരുടെ ഡ്രൈവിംഗ് ലൈസൻസ് എന്നേക്കുമായി റദ്ദ് ചെയ്യുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. നിയമം ലംഘിച്ച് നേടിയിട്ടുള്ള ഏതാണ്ട് 2 ലക്ഷത്തോളം ലൈസൻസുകൾക്കെതിരെ നടപടിയുണ്ടാകുമെന്നാണ് അറിയാൻ കഴിയുന്നത്.