രാജ്യത്ത് 2025 മാർച്ച് 22, ശനിയാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കുവൈറ്റ് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2025 മാർച്ച് 20-നാണ് കുവൈറ്റ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Meteorological Department: It will be rainy in #Kuwait until Saturday midnighthttps://t.co/m96qje73CN#KUNA pic.twitter.com/f5ZnhCE9Nl
— Kuwait News Agency – English Feed (@kuna_en) March 20, 2025
ഈ അറിയിപ്പ് പ്രകാരം കുവൈറ്റിൽ ഈ വാരാന്ത്യത്തിൽ ഒരു ന്യൂനമർദ്ദത്തിന്റെ പ്രഭാവം അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്. ഇതിന്റെ ഫലമായി കുവൈറ്റിൽ മാർച്ച് 22, ശനിയാഴ്ച അർദ്ധരാത്രി വരെ ഒറ്റപ്പെട്ട മഴ ലഭിക്കാനിടയുണ്ട്.
മാർച്ച് 21-ന് വൈകീട്ട് മുതൽ മഴ ശക്തമാകുമെന്നും ഇത് ശനിയാഴ്ച രാത്രി വരെ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
Cover Image: Kuwait News Agency.