ഒമാൻ ലോക്ക്ഡൌൺ: 7 മണിക്ക് മുൻപ് പ്രവർത്തനം അവസാനിപ്പിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടി

GCC News

ഒമാനിലെ ലോക്ക്ഡൗണിന്റെ ഭാഗമായി ദിനവും യാത്രാനിയന്ത്രണങ്ങൾ ആരംഭിക്കുന്ന വൈകീട്ട് 7 മണിക്ക് മുൻപ് പ്രവർത്തനങ്ങൾ അവസാനിപ്പിക്കാത്ത സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി മസ്കറ്റ് മുൻസിപ്പാലിറ്റി. ഇത്തരം സ്ഥാപനങ്ങൾക്കും, വ്യാപാരശാലകൾക്കുമെതിരെ കർശനമായ നിയമ നടപടികൾ കൈക്കൊള്ളുമെന്ന് മുൻസിപ്പാലിറ്റി അറിയിച്ചു. ഓഗസ്റ്റ് 1, ശനിയാഴ്ച്ചയാണ് മസ്കറ്റ് മുൻസിപ്പാലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ലോക്ക്ഡൌൺ നിയന്ത്രണങ്ങളുടെ ഭാഗമായി എല്ലാ വാണിജ്യ സ്ഥാപങ്ങളോടും ദിനവും യാത്രാ നിയന്ത്രണങ്ങൾ ആരംഭിക്കുന്നതിനു മുൻപായി ജീവനക്കാർക്ക് വീടുകളിൽ എത്തിച്ചേരാൻ കഴിയുന്ന വിധത്തിൽ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട് . ഒമാനിൽ ജൂലൈ 25-നു ആരംഭിച്ച ലോക്ക്ഡൌൺ ഓഗസ്റ്റ് 8 വരെ തുടരും. ഈ കാലയളവിൽ ദിനവും വൈകീട്ട് 7 മുതൽ രാവിലെ 6 വരെ യാത്രകളും, വാണിജ്യ പ്രവർത്തനങ്ങളും വിലക്കിയിട്ടുണ്ട്.