2025-2026 സീസണിലെ പ്രദർശനങ്ങൾ സംബന്ധിച്ച് ലൂവർ അബുദാബി അധികൃതർ പ്രഖ്യാപനം നടത്തി. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
.@louvreabudhabi has announced its 2025–2026 exhibition season, highlighting multicultural themes and collaboration with global institutions to drive artistic innovation, reinforcing the museum’s role as a leading hub for cultural dialogue and discovery. pic.twitter.com/aefq4Mn3Cn
— مكتب أبوظبي الإعلامي (@ADMediaOffice) May 16, 2025
ഈ അറിയിപ്പ് പ്രകാരം 2025-2026 സാംസ്കാരിക സീസണിൽ വിഭിന്നമായ കലാപാരമ്പര്യങ്ങളെയും, വീക്ഷണങ്ങളേയും ഒത്തിണക്കുന്ന വിവിധ പ്രദർശനങ്ങൾക്ക് ലൂവർ അബുദാബി വേദിയാകുന്നതാണ്.
ചരിത്ര പൈതൃകങ്ങൾ, സമകാലികമായ ആശയങ്ങൾ എന്നിവയെ സമന്വയിപ്പിക്കുന്ന ഈ പ്രദർശനങ്ങൾ കലാ, സാംസ്‌കാരിക മേഖലകളിൽ ആഗോളതലത്തിൽ തന്നെ ലൂവർ അബുദാബി മ്യൂസിയം വഹിക്കുന്ന പ്രധാന സ്ഥാനത്തിന് അടിവരയിടുന്നു.
2025-2026 സീസണിന്റെ ഭാഗമായി ലൂവർ അബുദാബിയിൽ സംഘടിപ്പിക്കുന്ന പ്രധാന പ്രദർശനങ്ങൾ:
- ‘മംലൂക്സ്: ലെഗസി ഓഫ് ആൻ എമ്പയർ’ – മുസീ ദ് ലൂവ്രേ, ഫ്രാൻസ് മ്യൂസിയംസ് എന്നിവയുമായി സഹകരിച്ച് ഒരുക്കുന്ന ഈ പ്രദർശനം മംലൂക്ക് സാമ്രാജ്യം (1250–1517), അതിന്റെ സാംസ്കാരിക സ്വാധീനം എന്നിവയിലേക്ക് വെളിച്ചം വീശുന്നു. ഈ പ്രദർശനം 2025 സെപ്റ്റംബർ 17 മുതൽ 2026 ജനുവരി 25 വരെയാണ്.
- ലൂവർ അബുദാബി ആർട്ട് ഹിയർ 2025, റിഷാർഡ് മിൽ ആർട്ട് പ്രൈസ് – 2025 ഒക്ടോബർ 8 മുതൽ 2025 ഡിസംബർ 28 വരെ. സ്വിസ് ആഡംബര വാച്ച് നിർമ്മാതാക്കളായ റിഷാർഡ് മിലുമായി ചേർന്നാണ് ലൂവർ അബുദാബി ആർട്ട് ഹിയറിന്റെ അഞ്ചാമത് പതിപ്പ് ഒരുക്കുന്നത്.
- ‘പിക്കാസോ, ദി ഫിഗർ’ – 2026 ജനുവരി 19 മുതൽ 2026 മെയ് 31 വരെ. മുസീ നാഷണൽ പിക്കാസോ-പാരീസ്, ഫ്രാൻസ് മ്യൂസിയംസ് എന്നിവയുമായി സഹകരിച്ച് ഒരുക്കുന്ന ഈ പ്രദർശനം പാബ്ലോ പിക്കാസോയുടെ ശിൽപകല, ചിത്രകല എന്നിവയെ സന്ദർശകർക്ക് മുൻപിലെത്തിക്കുന്നു.
Cover Image: Abu Dhabi Media Office.