ഖത്തർ: മെയ് 26, 27 തീയതികളിൽ ലുസൈൽ ട്രാം ഓറഞ്ച് ലൈൻ സേവനങ്ങൾ ബസുകൾ ഉപയോഗിച്ച് നൽകുമെന്ന് അറിയിപ്പ്

GCC News

2023 മെയ് 26, 27 തീയതികളിൽ ലുസൈൽ ട്രാം ഓറഞ്ച് ലൈനിൽ, ട്രാം ട്രെയിൻ സേവനങ്ങൾക്ക് പകരമായി ബസ് ഉപയോഗിച്ചുള്ള യാത്രാ സേവനങ്ങൾ നൽകുമെന്ന് ഖത്തർ റെയിൽ അധികൃതർ വ്യക്തമാക്കി. 2023 മെയ് 23-നാണ് ദോഹ മെട്രോ & ലുസൈൽ ട്രാം അധികൃതർ ഇക്കാര്യം അറിയിച്ചത്.

ഈ ദിവസങ്ങളിൽ മെട്രോഎക്സ്പ്രസ് സേവനങ്ങൾ സാധാരണ രീതിയിൽ തുടരുന്നതാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എനർജി സിറ്റി സൗത്ത് സർവീസ് മേഖലയിലേക്കുള്ള മെട്രോഎക്സ്പ്രസ് ബുക്കിങ്ങുകൾ മറ്റു ട്രാം സ്റ്റേഷനുകളിൽ നിന്ന് നടത്താവുന്നതാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Cover Image: Qatar News Agency.