മദീന ബസ് പ്രോജക്ടിന്റെ ഭാഗമായുള്ള പൊതു ഗതാഗത ബസ് ശൃംഖലയിൽ 9 പുതിയ റൂട്ടുകൾ ആരംഭിക്കുന്നതായി അധികൃതർ അറിയിച്ചു. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
2025 മെയ് 1, വ്യാഴാഴ്ച മുതലാണ് ഈ പുതിയ ബസ് റൂട്ടുകൾ പ്രവർത്തനക്ഷമമാക്കുന്നത്. ഇതോടെ മദീന ബസ് ശൃംഖലയിൽ പ്രവർത്തിക്കുന്ന ബസ് റൂട്ടുകളുടെ എണ്ണം 15 ആകുന്നതാണ്.
മദീനയിലെ ഏറ്റവും തിരക്കേറിയ ജില്ലകളിലേക്ക് കൂടുതൽ സുഗമമായ യാത്രാ സംവിധാനങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണിത്. ഇതോടെ ഈ പദ്ധതിയുടെ ഭാഗമായി 177 ബസുകൾ 455 സ്റ്റോപ്പുകൾ ഉൾപ്പെടുന്ന 639 കിലോമീറ്റർ ദൈർഘ്യമുള്ള റൂട്ടുകളിൽ സർവീസ് നടത്തുമെന്ന് മദീന റീജിയൻ ഡവലപ്മെന്റ് അതോറിറ്റി വ്യക്തമാക്കി.
Cover Image: Saudi Press Agency.