സൗദി: റമദാനിലെ അവസാനത്തെ പത്ത് ദിനങ്ങളിലെ മദീന ബസ് സർവീസ് പ്രവർത്തനസമയക്രമം

GCC News

മദീന ബസ് പ്രോജക്ടിന്റെ ഭാഗമായുള്ള പൊതു ഗതാഗത, ഷട്ടിൽ സംവിധാനങ്ങൾ റമദാനിലെ അവസാന പത്ത് ദിനങ്ങളിൽ കൂടുതൽ സമയം സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അൽ മദീന റീജിയൻ ഡവലപ്മെന്റ് അതോറിറ്റിയുടെ മേൽനോട്ടത്തിലാണ് മദീന ബസ് പ്രോജക്ട് നടത്തുന്നത്. റമദാനിലെ അവസാന പത്ത് ദിനങ്ങളിൽ മദീനയിലുടനീളമുള്ള എല്ലാ റൂട്ടുകളിലും കൂടുതൽ സമയം സർവീസുകൾ ഉണ്ടാകുന്നതാണ്.

പ്രവാചകന്റെ പള്ളി ഉൾപ്പടെയുള്ള പുണ്യസ്ഥലങ്ങളിലേക്ക് എത്തിച്ചേരുന്നതിന് സ്വദേശികളും, വിദേശികളുമായുള്ള യാത്രികർക്ക് കൂടുതൽ സുഗമമായ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്. റമദാനിലെ അവസാനത്തെ പത്ത് ദിനങ്ങളിൽ വൈകീട്ട് 3 മണിമുതൽ ഖിയാം പ്രാർത്ഥനകൾക്ക് ശേഷം അരമണിക്കൂർ വരെയുള്ള വേളകളിൽ ഈ ഷട്ടിൽ സർവീസ് സേവനങ്ങൾ ലഭ്യമാക്കുന്നതാണ്.

സയ്യിദ് അൽ ശുഹാദ, അൽ സലാം കോളേജ് സ്റ്റേഷനുകളിൽ നിന്ന് ഇരുപത്തിനാല് മണിക്കൂറും സേവനങ്ങൾ ലഭ്യമാക്കുന്നത് തുടരും.