വിദ്യാർത്ഥികൾക്കും, ജീവനക്കാർക്കും, ബിരുദധാരികൾക്കും, എമിറേറ്റിലെ മറ്റു നിവാസികൾക്കും വിവിധ സേവനങ്ങൾ നൽകുന്നതിനായും, വിവിധ വിഷയങ്ങളെക്കുറിച്ചുള്ള അറിവ് പകരുന്നതിനായും അബുദാബി മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഫോർ ഹ്യുമാനിറ്റീസ് (MBZUH) ഒരു പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കി.
ഡിജിറ്റൽ പരിവർത്തന നടപടികൾ കൂടുതൽ ശക്തമാക്കുന്നതിനും, യൂണിവേഴ്സിറ്റിയുടെ സേവനങ്ങൾ ഒരു ഡിജിറ്റൽ സംവിധാനത്തിന് കീഴിൽ ഏകോപിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് MBZUH ഇത്തരം ഒരു ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ദാർശനിക ശാസ്ത്രം, ധർമ്മശാസ്ത്രം, സംസ്കാരം, സാഹിത്യം മുതലായ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള പ്രഭാഷണങ്ങൾ ഈ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട അഡ്മിഷൻ, രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനും, യൂണിവേഴ്സിറ്റിയിൽ നിന്നുള്ള അറിയിപ്പുകൾ, വാർത്തകൾ എന്നിവ അറിയുന്നതിനും ഈ ആപ്പ് സഹായകമാണെന്ന് MBZUH ചാൻസലർ ഡോ. ഖലീഫ അൽ ദാഹിരി അറിയിച്ചു. ആൻഡ്രോയിഡ്, ഐ ഓ എസ് ഉപകരണങ്ങളിൽ MBZUH ആപ്പ് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.
Cover Image: Abu Dhabi Media Office.