2024 ജൂൺ 3 മുതൽ രാജ്യത്തെ നാല് പൊതു ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നുള്ള മെഡിക്കൽ ഫിറ്റ്നസ് ടെസ്റ്റുകൾ നിർത്തലാക്കുന്നതായി യു എ ഇ അധികൃതർ അറിയിച്ചു. 2024 മെയ് 27-നാണ് എമിറേറ്റ്സ് ഹെൽത്ത് സർവീസസ് (EHS) ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം അജ്‌മാൻ, റാസ് അൽ ഖൈമ, ഉം അൽ കുവൈൻ, ഫുജൈറഹ് എന്നീ എമിറേറ്റുകളിലെ പൊതു ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നുള്ള മെഡിക്കൽ ഫിറ്റ്നസ് ടെസ്റ്റുകളാണ് നിർത്തലാക്കുന്നത്. താഴെ പറയുന്ന നാല് പൊതു ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നുള്ള ഈ സേവനങ്ങളാണ് നിർത്തലാക്കുന്നത്:
- അജ്‌മാൻ പബ്ലിക് ഹെൽത്ത് സെന്റർ.
- റാസ് അൽ ഖൈമ പബ്ലിക് ഹെൽത്ത് സെന്റർ.
- ഉം അൽ കുവൈൻ പബ്ലിക് ഹെൽത്ത് സെന്റർ.
- ഫുജൈറഹ് പബ്ലിക് ഹെൽത്ത് സെന്റർ.
എന്നാൽ ഈ എമിറേറ്റുകളിൽ പ്രവർത്തിക്കുന്ന EHS അംഗീകൃത മെഡിക്കൽ ഫിറ്റ്നസ് കേന്ദ്രങ്ങളിൽ നിന്ന് ഈ സേവനം ലഭ്യമാക്കുന്നതാണ്.
റെസിഡൻസി ആവശ്യങ്ങളുമായി ബന്ധപ്പെട്ട് കൊണ്ട് മെഡിക്കൽ ഫിറ്റ്നസ് ടെസ്റ്റുകൾ നടത്തേണ്ട ഈ എമിറേറ്റുകളിലെ പ്രവാസികൾക്ക് താഴെ പറയുന്ന കേന്ദ്രങ്ങളിൽ നിന്ന് ഇത്തരം സേവനം ലഭ്യമാക്കുന്നതായി EHS അറിയിച്ചിട്ടുണ്ട്:
- മുശൈരിഫ് റെസിഡെൻസ് മെഡിക്കൽ എക്‌സാമിനേഷൻ സെന്റർ, അജ്‌മാൻ.
- അൽ നുഐമിയ റെസിഡെൻസ് മെഡിക്കൽ എക്‌സാമിനേഷൻ സെന്റർ, അജ്‌മാൻ.
- ദഹാൻ റെസിഡെൻസ് മെഡിക്കൽ എക്‌സാമിനേഷൻ സെന്റർ, റാസ് അൽ ഖൈമ.
- RAKZ റെസിഡെൻസ് മെഡിക്കൽ എക്‌സാമിനേഷൻ സെന്റർ, റാസ് അൽ ഖൈമ.
- അൽ മദാർ റെസിഡെൻസ് മെഡിക്കൽ എക്‌സാമിനേഷൻ സെന്റർ, ഉം അൽ കുവൈൻ.
- അൽ അമാൽ റെസിഡെൻസ് മെഡിക്കൽ എക്‌സാമിനേഷൻ സെന്റർ, ഫുജൈറഹ്.
- മിന ടവർ റെസിഡെൻസ് മെഡിക്കൽ എക്‌സാമിനേഷൻ സെന്റർ, ഫുജൈറഹ്.
Cover Image: Pixabay.