രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും ഏർപ്പെടുത്തിയിരുന്ന നിർബന്ധിത മദ്ധ്യാഹ്ന ഇടവേള 2023 സെപ്റ്റംബർ 15-ന് അവസാനിച്ചതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MHRSD) അറിയിച്ചു. 2023 സെപ്റ്റംബർ 15-നാണ് MHRSD ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ വർഷം 95 ശതമാനം സ്ഥാപനങ്ങളും ഈ നിയമം കൃത്യമായി നടപ്പിലാക്കിയതായി MHRSD വ്യക്തമാക്കിയിട്ടുണ്ട്. 2022-ൽ 93 ശതമാനം സ്ഥാപനങ്ങളാണ് മദ്ധ്യാഹ്ന ഇടവേള സംബന്ധിച്ച നിയമങ്ങൾ കൃത്യമായി പാലിച്ചിരുന്നത്.
2023 ജൂൺ 15 മുതലാണ് മൂന്ന് മാസത്തേക്കുള്ള ഈ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള സൗദി അറേബ്യയിൽ പ്രാബല്യത്തിൽ വന്നത്. രാജ്യത്തെ സ്വകാര്യ മേഖലയിൽ സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് സംബന്ധിച്ച 15/7/1435 (3337) എന്ന ഔദ്യോഗിക ഉത്തരവിന്റെ അടിസ്‌ഥാനത്തിലാണ് ഇത് നടപ്പിലാക്കിയത്.