സൗദി അറേബ്യ: ഫൈനൽ എക്സിറ്റ് വിസ അനുവദിക്കുന്നതിന് 30 ദിവസത്തെയെങ്കിലും ഇഖാമ നിർബന്ധം

GCC News

വിദേശ തൊഴിലാളികൾക്ക് ഫൈനൽ എക്സിറ്റ് വിസ അനുവദിക്കുന്നതിന് 30 ദിവസത്തെയെങ്കിലും റെസിഡൻസി പെർമിറ്റ് (ഇഖാമ) കാലാവധി നിർബന്ധമാണെന്ന് സൗദി അധികൃതർ വ്യക്തമാക്കി. സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സാണ് ഇക്കാര്യം അറിയിച്ചത്.

സൗദി പ്രസ്സ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇത്തരം തൊഴിലാളികളുടെ ഇഖാമ കാലാവധി മുപ്പത് ദിവസത്തിൽ താഴെ ആണെങ്കിൽ ഫൈനൽ എക്സിറ്റ് വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപായി ഇഖാമ പുതുക്കാൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് തൊഴിലുടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

റെസിഡൻസി പെർമിറ്റ് കാലാവധി മുപ്പത് ദിവസം മുതൽ അറുപത് ദിവസം വരെ ബാക്കിയുള്ളവർക്ക് അനുവദിക്കുന്ന ഫൈനൽ എക്സിറ്റ് വിസയുടെ സാധുത ഇഖാമയുടെ കാലാവധി എത്രയാണോ അത്രയും ദിനങ്ങൾ തന്നെയായിരിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ അറുപത് ദിവസത്തിന് മുകളിൽ റെസിഡൻസി പെർമിറ്റ് കാലാവധിയുള്ളവർക്ക് അറുപത് ദിവസത്തെ സാധുതയുള്ള ഫൈനൽ എക്സിറ്റ് വിസ അനുവദിക്കുന്നതാന്നെന്നും അധികൃതർ കൂട്ടിച്ചേർത്തു.