കഴിഞ്ഞ വർഷം മുപ്പത്തിമൂന്ന് ദശലക്ഷത്തിലധികം പേർ കിംഗ് ഫഹദ് കോസ്‌വേ ഉപയോഗിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സൗദി അറേബ്യയിൽ നിന്ന് ബഹ്റൈനിലേക്കും തിരികെയും യാത്ര ചെയ്യുന്നതിനുള്ള ഈ പാലം 1986-ൽ ആരംഭിച്ചതിന് ശേഷം ഒരു വർഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന യാത്രികരുടെ എണ്ണമാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയിരിക്കുന്നത്.
കിംഗ് ഫഹദ് കോസ്‌വേയിലൂടെയുള്ള യാത്രകൾക്ക് തിരക്കേറിയ സമയങ്ങളിൽ എടുത്തിരുന്ന സമയം വെട്ടിച്ചിരിക്കുന്നതിനും കഴിഞ്ഞ വർഷം സാധിച്ചതായി അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിലവിൽ തിരക്കേറിയ സമയങ്ങളിൽ ഏതാണ്ട് 21 മിനിറ്റാണ് ഈ യാത്രകൾക്ക് വേണ്ടിവരുന്നത്.