ഒമാൻ: ഒരു ദശലക്ഷത്തിലധികം പേർ മസ്കറ്റ് നൈറ്റ്സ് സന്ദർശിച്ചു

GCC News

ഒരു ദശലക്ഷത്തിലധികം പേർ മസ്കറ്റ് നൈറ്റ്സ് വേദി സന്ദർശിച്ചു. 2024 ഡിസംബർ 23 മുതൽ 2025 ജനുവരി 21 വരെയുള്ള കണക്കുകൾ പ്രകാരമാണിത്.

2025 ജനുവരി 21-നാണ് മസ്കറ്റ് നൈറ്റ്സ് അധികൃതർ ഇക്കാര്യം അറിയിച്ചത്. 2024 ഡിസംബർ 23 മുതൽ 2025 ഫെബ്രുവരി 1 വരെയാണ് ഇത്തവണത്തെ ‘മസ്കറ്റ് നൈറ്റ്സ്’ സംഘടിപ്പിക്കുന്നത്.

മസ്കറ്റ് നൈറ്റ്സ് 2025 ജനുവരി 21-ന് അവസാനിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇതിൽ പങ്കെടുക്കുന്ന പ്രദർശകർ, സന്ദർശകർ, വിവിധ സംഘാടകസംഘടനകൾ തുടങ്ങിയവരുടെ അഭിപ്രായം കണക്കിലെടുത്ത് മസ്കറ്റ് നൈറ്റ്സ് 2025 ഫെബ്രുവരി 1 വരെ നീട്ടുകയായിരുന്നു.

ഈ മേളയിൽ എഴുനൂറിൽപ്പരം ചെറുകിട, ഇടത്തരം സംരംഭകർ പങ്കെടുക്കുന്നുണ്ട്. ഖുറം നാച്ചുറൽ പാർക്ക്, അൽ നസീം പാർക്ക്, അൽ അമീറത് പാർക്ക്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ, ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ, സൗർ അൽ ഹദീദ് ബീച്ച് എന്നിവിടങ്ങളിൽ വെച്ചാണ് ‘മസ്കറ്റ് നൈറ്റ്സ്’ സംഘടിപ്പിക്കുന്നത്.

ഒന്നിലധികം വേദികളായിലായി സംഘടിപ്പിക്കുന്ന ഈ ആഘോഷപരിപാടികൾ കുടുംബങ്ങൾക്ക് ഒത്തൊരുമിച്ച് ആസ്വദിക്കാനുള്ള നിരവധി അവസരങ്ങൾ ഒരുക്കുന്നതാണ്.