രണ്ടര ലക്ഷത്തിലധികം പേർ മസ്കറ്റ് നൈറ്റ്സ് വേദി സന്ദർശിച്ചു. ഈ മേള ആരംഭിച്ച ശേഷമുള്ള ആദ്യ ആഴ്ചയിലെ കണക്കുകൾ പ്രകാരമാണിത്.
..
— لــيالي مسقط (@MuscatNightsOm) December 31, 2024
الأسبوع الأول من ليالي مسقط كان أسبوعاً استثنائياً! 🎉
أكثر من ربع مليون زائر استمتعوا بالفعاليات. 😍🌟
لا تفوتوا فرصة الزيارة والاستمتاع ببقية الأيام.
#ليالي_مسقط #مسقط #خلا_مسقط #فعاليات_ليالي_مسقط #عمان
The first week of Muscat Nights was an exceptional week! 🎉
More… pic.twitter.com/DmtkmBjiJr
2024 ഡിസംബർ 31-നാണ് മസ്കറ്റ് നൈറ്റ്സ് അധികൃതർ ഇക്കാര്യം അറിയിച്ചത്. 2024 ഡിസംബർ 23 മുതൽ 2025 ജനുവരി 21 വരെയാണ് ഇത്തവണത്തെ ‘മസ്കറ്റ് നൈറ്റ്സ്’ സംഘടിപ്പിക്കുന്നത്.
ഈ മേളയിൽ എഴുനൂറിൽപ്പരം ചെറുകിട, ഇടത്തരം സംരംഭകർ പങ്കെടുക്കുന്നുണ്ട്. ഖുറം നാച്ചുറൽ പാർക്ക്, അൽ നസീം പാർക്ക്, അൽ അമീറത് പാർക്ക്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ, ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ, സൗർ അൽ ഹദീദ് ബീച്ച് എന്നിവിടങ്ങളിൽ വെച്ചാണ് ‘മസ്കറ്റ് നൈറ്റ്സ്’ സംഘടിപ്പിക്കുന്നത്.
ഒന്നിലധികം വേദികളായിലായി സംഘടിപ്പിക്കുന്ന ഈ ആഘോഷപരിപാടികൾ കുടുംബങ്ങൾക്ക് ഒത്തൊരുമിച്ച് ആസ്വദിക്കാനുള്ള നിരവധി അവസരങ്ങൾ ഒരുക്കുന്നതാണ്.
Cover Image: Muscat Nights.