ബഹ്‌റൈൻ: മൂന്നാമത് മുഹറഖ് നൈറ്റ്സ് സമാപിച്ചു

featured GCC News

മൂന്നാമത് മുഹറഖ് നൈറ്റ്സ് സമാപിച്ചതായി ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസ് (BACA) അറിയിച്ചു. 2024 ഡിസംബർ 30-നാണ് ബഹ്‌റൈൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഡിസംബർ മാസം ആദ്യം മുതലാണ് ഈ മേള ആരംഭിച്ചത്. ഈ മേളയുടെ ഭാഗമായി മുഹറഖ് നഗരം ഒരു സാംസ്കാരിക, വിനോദസഞ്ചാര കേന്ദ്രം എന്ന രീതിയിൽ അണിഞ്ഞൊരുങ്ങിയിരുന്നു.

മുഹറഖ് മേഖലയുടെ അതിഗംഭീരമായ പൈതൃകം വിളിച്ചോതുന്ന രീതിയിലാണ് ഈ മേള സംഘടിപ്പിച്ചത്. യുനെസ്കോ അടയാളപ്പെടുത്തിയിട്ടുള്ള പേളിങ് പാത്തിൽ വെച്ചായിരുന്നു ഈ മേള ഒരുക്കിയിരുന്നത്.

ഇതിന്റെ ഭാഗമായി നിരവധി സംഗീത പരിപാടികൾ, കലാപരിപാടികൾ തുടങ്ങിയവ അരങ്ങേറി.