ഒമാൻ: ഈദുൽ ഫിത്ർ വേളയിലെ സെൻട്രൽ മാർക്കറ്റിന്റെ പ്രവർത്തന സമയം സംബന്ധിച്ച് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി

Oman

ഈദുൽ ഫിത്ർ വേളയിലെ സെൻട്രൽ പഴം പച്ചക്കറി മാർക്കറ്റിന്റെ പ്രവർത്തന സമയം സംബന്ധിച്ച് മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിപ്പ് പുറത്തിറക്കി. 2023 ഏപ്രിൽ 17-നാണ് മസ്കറ്റ് മുൻസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം, 2023 ഏപ്രിൽ 18 മുതൽ ഏപ്രിൽ 21 വരെയുള്ള ദിനങ്ങളിൽ സെൻട്രൽ പഴം പച്ചക്കറി മാർക്കറ്റ് പുലർച്ചെ 4 മുതൽ രാത്രി 11 മണിവരെ പ്രവർത്തിക്കുന്നതാണെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്. പ്രധാന മൊത്തവ്യാപാര മാർക്കറ്റ് പുലർച്ചെ 4 മുതൽ രാത്രി 9 മണിവരെയും, മൊത്തവ്യാപാരശാലകൾ പുലർച്ചെ 4 മുതൽ രാത്രി 11 മണിവരെയും പ്രവർത്തിക്കുന്നതാണ്.

മൊത്തക്കച്ചവടക്കാരുടെ വാഹനങ്ങളുടെ മാർക്കറ്റിലേക്കുള്ള പ്രവേശനം ഗേറ്റ് 1-ലൂടെ പുലർച്ചെ 4 മുതൽ രാത്രി 11 മണിവരെയായിരിക്കും. ഉപഭോക്താക്കളുടെ വാഹനങ്ങൾക്ക് ഗേറ്റ് 2-ലൂടെ പുലർച്ചെ 4 മുതൽ രാത്രി 10.30 വരെ മാർക്കറ്റിലേക്ക് പ്രവേശനം അനുവദിക്കുന്നതാണ്.

ഈദുൽ ഫിത്റിന്റെ ആദ്യ രണ്ട് ദിനങ്ങളിൽ സെൻട്രൽ മാർക്കറ്റ് അവധിയായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഈദുൽ ഫിത്റിന്റെ മൂന്നാം ദിനം മുതൽ സാധാരണ രീതിയിലുള്ള പ്രവർത്തനസമയ പ്രകാരം മാർക്കറ്റ് തുറന്ന് പ്രവർത്തിക്കുന്നതാണ്.

Cover Photo: @M_Municipality