മസ്‌കറ്റ്: ഈദ് അവധിദിനങ്ങളിലെ പാർക്കുകളുടെ പ്രവർത്തന സമയം

GCC News

നഗരത്തിലെ പാർക്കുകളുടെ ഈദ് അവധിദിനങ്ങളിലെ പ്രവർത്തന സമയം സംബന്ധിച്ച് മസ്കറ്റ് മുനിസിപ്പാലിറ്റി ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി. 2025 മാർച്ച് 27-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഈ അറിയിപ്പ് നൽകിയത്.

മസ്‌കറ്റിലെ പാർക്കുകൾ, പൂന്തോട്ടങ്ങൾ മുതലായവ വർഷം തോറും രാവിലെ 9 മണി മുതൽ രാത്രി 11 മണി വരെ (ശനിയാഴ്ച്ച മുതൽ ബുധൻ വരെയുള്ള ദിനങ്ങളിൽ) പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്. വ്യാഴം, വെള്ളി ദിനങ്ങളിൽ മസ്‌കറ്റിലെ പാർക്കുകൾ, പൂന്തോട്ടങ്ങൾ മുതലായവ രാവിലെ 9 മണി മുതൽ അർദ്ധരാത്രിവരെ പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുന്നതാണ്.