ഒമാൻ: ബോർഡിങ് കട്ട് ഓഫ് സമയത്തിൽ മാറ്റം വരുത്തിയതായി മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം

featured GCC News

മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സഞ്ചരിക്കുന്ന യാത്രികരുടെ ബോർഡിങ് കട്ട് ഓഫ് സമയത്തിൽ മാറ്റം വരുത്തിയതായി ഒമാൻ എയർപോർട്ട് അധികൃതർ അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇതോടെ മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് യാത്ര ചെയ്യുന്നവർ സാധാരണയിലും നേരത്തെ വിമാനത്താവളത്തിൽ എത്തിച്ചേരേണ്ടി വരുന്നതാണ്. പാസഞ്ചർ ബോർഡിങ് സിസ്റ്റത്തിലെ (PBS) പ്രോസസിംഗ് സമയത്തിൽ വരുത്തിയിട്ടുള്ള മാറ്റങ്ങൾ മൂലമാണിത്.

ഈ പുതുക്കിയ തീരുമാന പ്രകാരം, 2024 ഓഗസ്റ്റ് 4, ഞായറാഴ്ച മുതൽ മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബോർഡിങ് കട്ട് ഓഫ് സമയം, വിമാനം യാത്ര പുറപ്പെടുന്നതിന് നിശ്‌ചയിച്ചിട്ടുള്ള സമയത്തിന് 20 മിനിറ്റ് മുൻപ് എന്നുണ്ടായിരുന്നത് 40 മിനിറ്റാക്കി മാറ്റുന്നതാണ്. ഒമാൻ എയർപോർട്ട് 2024 ജൂലൈ 23-ന് പുറത്തിറക്കിയ ഒരു വിജ്ഞാപനത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

യാത്രികർക്ക് കൂടുതൽ സുഗമമായ യാത്ര സേവനങ്ങൾ ഉറപ്പാക്കുന്നതിനാണിത്.