ഒമാൻ: ഹവിയത് നയിം പാർക്ക് താത്കാലികമായി അടച്ചിടുമെന്ന് മസ്‌കറ്റ് മുനിസിപ്പാലിറ്റി

GCC News

ഖുറായത് വിലയത്തിലെ ഹവിയത് നയിം പാർക്ക് 2023 ഡിസംബർ 7 മുതൽ ഒരാഴ്ചത്തേക്ക് താത്കാലികമായി അടച്ചിടുമെന്ന് മസ്‌കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. 2023 ഡിസംബർ 7-നാണ് മസ്‌കറ്റ് മുനിസിപ്പാലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

2023 ഡിസംബർ 7 മുതൽ ഡിസംബർ 14 വരെയാണ് ഈ പാർക്ക് അടച്ചിടുന്നത്. അറ്റകുറ്റപ്പണികൾ തീർക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ തീരുമാനം.