ഒമാൻ: ഭക്ഷണ മാലിന്യം ശരിയായ രീതിയിൽ സംസ്‌കരണം ചെയ്യേണ്ടതിനെക്കുറിച്ച് അറിയിപ്പ്

featured GCC News

ഭക്ഷണ മാലിന്യം ശരിയായ രീതിയിൽ സംസ്‌കരണം ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് മസ്‌കറ്റ് മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി.

പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിനും, സുസ്ഥിര ശീലങ്ങൾക്ക് പിന്തുണ നൽകുന്നതിനും ഇത് ഏറെ പ്രധാനമാണെന്ന് മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഭക്ഷണം പാഴാക്കുന്നത് ഒഴിവാക്കുന്നതിലൂടെയും, വിഭവങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുന്നതിലൂടെയും ഉത്തരവാദിത്വപ്പെട്ട ഒരു ഭാവി വാർത്തെടുക്കാമെന്ന് മുനിസിപ്പാലിറ്റി കൂട്ടിച്ചേർത്തു. ഭക്ഷണ മാലിന്യം സുരക്ഷിതമായും, ശരിയായ രീതിയിലും സംസ്‌കരണം ചെയ്യുന്നതിന്റെയും, ഭക്ഷണം പാഴാക്കുന്നത് ഒഴിവാക്കുന്നതിന്റെയും വിവിധ വശങ്ങൾ ഈ അറിയിപ്പിലൂടെ മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

  • ഭക്ഷണം അധികം വരുന്നത് ഒഴിവാക്കുന്നതിനായി വിഭവങ്ങൾ കൃത്യമായ ആസൂത്രണത്തോടെ തയ്യാറാക്കുക.
  • ഭക്ഷണം കേടാകുന്നതും അതിലൂടെ പാഴാകുന്നതും ഒഴിവാക്കുന്നതിനായി അവ കൃത്യമായും, ശുചിയായും സൂക്ഷിക്കേണ്ടതാണ്.
  • മിച്ചം വരുന്ന ഭക്ഷണത്തിൽ നിന്ന് പുതിയ വിഭവങ്ങൾ തയ്യാറാക്കുന്ന ശീലം പ്രോത്സാഹിപ്പിക്കുക.
  • മിച്ചം വരുന്ന ഭക്ഷണം ധർമ്മസ്ഥാപനങ്ങൾക്ക് സംഭാവന ചെയ്യുക.
  • ഭക്ഷണാവശിഷ്ടങ്ങളിൽ നിന്ന് ജൈവവളം തയ്യാറാക്കുന്ന ശീലം പ്രോത്സാഹിപ്പിക്കുക.