ഉപയോഗിച്ച ടയറുകൾ കൃത്യമായ രീതിയിൽ നിർമാർജ്ജനം ചെയ്യാൻ മസ്കറ്റ് മുനിസിപ്പാലിറ്റി പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. 2023 മെയ് 30-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
പൊതു ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതും, കൊതുകുകളും, മറ്റു പ്രാണികളും പെരുകുന്നത് ഒഴിവാക്കുന്നതും ലക്ഷ്യമിട്ടാണ് ഇത്തരം ഒരു നിർദ്ദേശം. ഇതിന്റെ ഭാഗമായി വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പിട്ടിരിക്കുന്ന സ്ഥാപനങ്ങൾ പഴകിയതും, കേടുവന്നതുമായ ടയറുകൾ പൊതുഇടങ്ങളിൽ കൂട്ടിയിടരുതെന്നും, ഇത്തരം ടയറുകൾ കൃത്യമായ രീതിയിൽ ഒഴിവാക്കണമെന്നും മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടി.
പുത്തൻ ടയറുകൾ സൂക്ഷിച്ച് വെക്കുന്ന സ്ഥാപനങ്ങൾ ഇതിനായി സുരക്ഷിതമായ ഗോഡൗണുകൾ ഉപയോഗിക്കണമെന്നും മുനിസിപ്പാലിറ്റി കൂട്ടിച്ചേർത്തു.
Cover Image: Pixabay.