ഒമാൻ: ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിടുന്നതിനെതിരെ മുന്നറിയിപ്പുമായി മസ്‌കറ്റ് മുനിസിപ്പാലിറ്റി

GCC News

നിബന്ധനകൾ പാലിക്കാതെ കെട്ടിടങ്ങളുടെ ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിടുന്നത് നിയമലംഘനമായി കണക്കാക്കുമെന്ന് മസ്‌കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. 2025 മെയ് 11-നാണ് മസ്‌കറ്റ് മുനിസിപ്പാലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് ആവർത്തിച്ചത്.

പാർപ്പിടമേഖലകളിലെ കെട്ടിടങ്ങളിൽ സാധാരണയായി കണ്ട് വരുന്ന ഈ ശീലം നഗരസൗന്ദര്യത്തിനും, കെട്ടിടങ്ങളുടെ ഭംഗിയ്ക്കും കോട്ടം വരുത്തുന്നതാണെന്ന് മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നഗരസൗന്ദര്യം സംരക്ഷിക്കുന്നതിന് മുനിസിപ്പാലിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് മസ്‌കറ്റ് മുൻസിപ്പൽ അധികൃതർ കൂട്ടിച്ചേർത്തു.

ഇത്തരം നിയമലംഘനങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങളോട് മസ്കറ്റ് മുനിസിപ്പാലിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്.