ബഹ്‌റൈൻ: ഹെറിറ്റേജ് വില്ലേജിൽ നടക്കുന്ന നാഷണൽ ഡേ ഫെസ്റ്റിവൽ ഡിസംബർ 24 വരെ തുടരും

Bahrain

റാസ് ഹയ്യാനിലെ ഹെറിറ്റേജ് വില്ലേജിൽ നടക്കുന്ന നാഷണൽ ഡേ ഫെസ്റ്റിവൽ ഡിസംബർ 24 വരെ തുടരുമെന്ന് ബഹ്‌റൈൻ മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

നാഷണൽ ഡേ ഫെസ്റ്റിവൽ വേദിയിൽ അനുഭവപ്പെടുന്ന വലിയ തിരക്ക് കണക്കിലെടുത്താണ് ഈ തീരുമാനം. നാഷണൽ ഡേ ഫെസ്റ്റിവലിന്റെ ഭാഗമായി നിരവധി കലാപരിപാടികൾ, വിനോദപരിപാടികൾ എന്നിവ അരങ്ങേറി.

നാഷണൽ ഡേ ഫെസ്റ്റിവൽ വേദിയിൽ ബഹ്‌റൈനിന്റെ തനത് വ്യക്തിത്വത്തിന്റെ പ്രതീകമായി ഒരുക്കിയ പരമ്പരാഗത മാർക്കറ്റുകൾ ഏറെ ശ്രദ്ധേയമായി.