ജിദ്ദയിലെ പൊതുഗതാഗത സംവിധാനങ്ങളുടെ ഭാഗമായി പുതിയ ബസ് റൂട്ടുകൾ ആരംഭിച്ചു. സൗദി പ്രസ്സ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്.
ജിദ്ദ പബ്ലിക് ബസ് ട്രാൻസ്‌പോർട് പദ്ധതിയുടെ അടുത്ത ഘട്ടത്തിന്റെ ഭാഗമായാണ് ഈ പുതിയ ബസ് റൂട്ടുകൾ ആരംഭിച്ചിരിക്കുന്നത്. ജിദ്ദ ട്രാൻസ്‌പോർട് കമ്പനി ചെയർമാനും, ജിദ്ദ മേയറുമായ സലേഹ് ബിൻ അലി അൽ തുർക്കിയാണ് ഈ ബസ് റൂട്ടുകൾ ഉദ്ഘാടനം ചെയ്തത്.

ജിദ്ദ ട്രാൻസ്‌പോർട് കമ്പനി ആസ്ഥാനത്ത് നടന്ന ഒരു ഔദ്യോഗിക ചടങ്ങിലാണ് ഈ ബസ് റൂട്ടുകൾ ഉദ്ഘാടനം ചെയ്തത്. ഈ പദ്ധതിയുടെ പുതിയ ഘട്ടത്തിന്റെ ഭാഗമായി 91 ബസുകൾ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്.
Cover Image: Saudi Press Agency.