സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്ന മുഴുവൻ വിദേശ ട്രക്കുകൾക്കും ട്രാൻസിറ്റ് (Naql) ഇ-ഡോക്യുമെന്റ് നിർബന്ധമാക്കിയിട്ടുള്ള തീരുമാനം പ്രാബല്യത്തിൽ വന്നതായി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി വ്യക്തമാക്കി. 2023 ഏപ്രിൽ 1-നാണ് സൗദി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി ഇക്കാര്യം അറിയിച്ചത്.
ഈ നിബന്ധന 2023 ഏപ്രിൽ 1 മുതൽ സൗദി അറേബ്യയിൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഇതോടെ വിദേശത്ത് നിന്നെത്തുന്ന ട്രക്കുകൾക്ക് സൗദി അറേബ്യയുടെ അതിർത്തികളിലൂടെ പ്രവേശിക്കുന്നതിന് ട്രാൻസിറ്റ് (Naql) ഇ-ഡോക്യുമെന്റ് നിർബന്ധമാണ്.
രാജ്യത്തെ ചരക്കുഗതാഗത മേഖലയിൽ ന്യായമായ മത്സരം ഉറപ്പാക്കുന്നതിനും, ചരക്കുഗതാഗതവുമായി ബന്ധപ്പെട്ട സുരക്ഷ ഉയർത്തുന്നതിനും, നിക്ഷേപസൗഹൃദ അന്തരീക്ഷം ഉറപ്പാക്കുന്നതിനുമായാണ് ഈ നടപടി. Naql പോർട്ടലിലൂടെയാണ് ഈ ഇ-ഡോക്യുമെന്റ് ലഭ്യമാക്കുന്നത്.
ചരക്ക് അയക്കുന്നവരുടെയും, ലഭിക്കേണ്ടവരുടെയും വിവരങ്ങൾ, ഗതാഗതത്തിനായി തിരഞ്ഞെടുക്കുന്ന റൂട്ട്, സമയക്രമം മുതലായവ ഈ രേഖയിൽ ഉൾപ്പെടുത്തുന്നതാണ്.