NYAUD അബുദാബി ആർട്ട് ഗാലറിയിൽ പുതിയ പ്രദർശനം ആരംഭിച്ചു

featured GCC News

യു എ ഇയുടെ പരിസ്ഥിതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് അമേരിക്കൻ ആർട്ടിസ്റ്റ് ബ്ലെയിൻ ഡി സാൻ ക്രാ ഒരുക്കിയിട്ടുള്ള കലാരൂപങ്ങളുടെ പ്രത്യേക പ്രദർശനം ന്യൂ യോർക്ക് യൂണിവേഴ്സിറ്റി (NYAUD) അബുദാബി ആർട്ട് ഗാലറിയിൽ ആരംഭിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്.

ദുബായ് എക്സ്പോ സിറ്റിയിൽ വെച്ച് ഈ വർഷം ഡിസംബറിൽ നടക്കാനിരിക്കുന്ന 2023-ലെ COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടി, യു എ ഇയുടെ ‘സുസ്ഥിരതയുടെ വർഷം’ മുതലായവയുടെ പശ്ചാത്തലത്തിലാണ് ഇത്തരം ഒരു പരിസ്ഥിതി പ്രമേയമായുള്ള പ്രദർശനം നടക്കുന്നതെന്നത് ശ്രദ്ധേയമാണ്. യു എ ഇയുടെ പ്രകൃതിദൃശ്യങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊണ്ട് ഒരുക്കിയിട്ടുള്ള ബ്ലെയിൻ ഡി സാൻ ക്രായുടെ പുതിയ കലാസൃഷ്ടികൾ, കൊത്തുപണികൾ എന്നിവ ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

‘ബ്ലെയിൻ ഡി സാൻ ക്രാ: ഹൊറൈസൺ’ എന്ന ഈ പ്രദർശനം 2024 ജനുവരി 14 വരെ നീണ്ട് നിൽക്കും. ചൊവ്വ മുതൽ ഞായർ വരെയുള്ള ദിനങ്ങളിൽ ഉച്ചയ്ക്ക് 12 മണിമുതൽ രാത്രി 8 മണിവരെയാണ് പ്രദർശനത്തിലേക്ക് പ്രവേശനം അനുവദിക്കുന്നത്.

Cover Image: Abu Dhabi Media Office.