ഖത്തർ: ലുസൈൽ ട്രാം ശൃംഖലയിലെ പുതിയ ലൈൻ പ്രവർത്തനമാരംഭിച്ചു

featured GCC News

ലുസൈൽ ട്രാം ശൃംഖലയിൽ ഒരു പുതിയ ലൈൻ പ്രവർത്തനമാരംഭിച്ചതായി ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു. 2025 ജനുവരി 6-നാണ് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ ഇക്കാര്യം അറിയിച്ചത്.

ലുസൈൽ ട്രാം ശൃംഖലയിലെ റ്റർക്വോയസ് ലൈനാണ് പുതിയതായി പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. ഖത്തർ ഗതാഗത വകുപ്പോ മന്ത്രി H.E. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽ താനിയുടെ സാന്നിദ്ധ്യത്തിലാണ് ഈ ലൈൻ പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തത്.

ലുസൈൽ QNB, അൽ യാസ്മീൻ, ഫോക്സ് ഹിൽസ് സൗത്ത്, ഡൌൺടൌൺ ലുസൈൽ, അൽ ഖൈൽ സ്ട്രീറ്റ്, ഫോക്സ് ഹിൽസ് നോർത്ത്, ക്രെസെന്റ് പാർക്ക് നോർത്ത്, റൗദത് ലുസൈൽ, എർഖിയ, ലുസൈൽ സ്റ്റേഡിയം എന്നിവയാണ് റ്റർക്വോയസ് ലൈനിൽ തുറന്ന് കൊടുത്തിട്ടുള്ള ട്രാം സ്റ്റേഷനുകൾ. ഇതിൽ ലുസൈൽ QNB ദോഹ മെട്രോയുമായി ബന്ധിപ്പിക്കുന്ന ഒരു ഇന്റർചേഞ്ച് സ്റ്റേഷനാണ്.

Source: Doha Metro and Lusail Tram.

ഇതോടെ ലുസൈൽ ട്രാമിൽ നിലവിൽ പ്രവർത്തിക്കുന്ന ആകെ ലൈനുകളുടെ എണ്ണം മൂന്നായി. പിങ്ക് ലൈൻ, ഓറഞ്ച് ലൈൻ, റ്റർക്വോയസ് ലൈൻ എന്നിവയാണിവ.