ഹോം ഡെലിവറി ജീവനക്കാർക്ക് ഏർപ്പെടുത്തുന്ന പുതിയ മാനദണ്ഡങ്ങൾ ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് കുവൈറ്റ്

GCC News

രാജ്യത്തെ ഹോം ഡെലിവറി ജീവനക്കാർക്ക് ഏർപ്പെടുത്തുന്ന പുതിയ മാനദണ്ഡങ്ങൾ 2022 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കി. 2022 സെപ്റ്റംബർ 19-നാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

2022 ഒക്ടോബർ 1 മുതൽ കുവൈറ്റിലെ ഹോം ഡെലിവറി മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ താഴെ പറയുന്ന നിബന്ധനകൾ പാലിക്കേണ്ടതാണ്:

  • ഹോം ഡെലിവറി ജീവനക്കാർക്ക് ഫുഡ് അതോറിറ്റിയിൽ നിന്ന് ലഭിക്കുന്ന ഹെൽത്ത് സർട്ടിഫിക്കറ്റ് ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.
  • ഹോം ഡെലിവറി സേവനങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങളിൽ സ്ഥാപനത്തിന്റെ പേര് വ്യക്തമാക്കിയിരിക്കണം. കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ നിർദ്ദേശങ്ങൾ പ്രകാരമാണ് ഇത്തരം പ്രത്യേക സ്റ്റിക്കർ പതിപ്പിക്കേണ്ടത്.
  • ഇത്തരം വാഹനങ്ങളിലെ ഡ്രൈവർമാരുടെ വിസ, അവർ തൊഴിലെടുക്കുന്ന സ്ഥപനത്തിന്റേത് തന്നെയായിരിക്കണം.
  • ഇത്തരം ജീവനക്കാർ പ്രത്യേക യൂണിഫോം ധരിക്കേണ്ടാതാണ്.

ഈ നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ച്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികൾ ഉണ്ടാകുന്നതാണ്. ഇത്തരം സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

രാജ്യത്തെ ഹോം ഡെലിവറി ജീവനക്കാർക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുള്ള പുതിയ മാനദണ്ഡങ്ങൾ 2022 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം 2022 സെപ്റ്റംബർ 5-ന് വ്യക്തമാക്കിയിരുന്നു.