രാജ്യത്തെ ഹോം ഡെലിവറി ജീവനക്കാർക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുള്ള പുതിയ മാനദണ്ഡങ്ങൾ 2022 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 2022 സെപ്റ്റംബർ 5-നാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം, 2022 ഒക്ടോബർ 1 മുതൽ കുവൈറ്റിലെ ഹോം ഡെലിവറി മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ താഴെ പറയുന്ന നിബന്ധനകൾ പാലിക്കേണ്ടതാണ്:
- ഹോം ഡെലിവറി ജീവനക്കാർക്ക് ഫുഡ് അതോറിറ്റിയിൽ നിന്ന് ലഭിക്കുന്ന ഹെൽത്ത് സർട്ടിഫിക്കറ്റ് ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.
- ഹോം ഡെലിവറി സേവനങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങളിൽ പ്രത്യേക സ്റ്റിക്കർ പതിപ്പിക്കുന്നതാണ്.
- ഇത്തരം വാഹനങ്ങളിലെ ഡ്രൈവർമാരുടെ വിസ, അവർ തൊഴിലെടുക്കുന്ന സ്ഥപനത്തിന്റേത് തന്നെയായിരിക്കണം.
- ഇത്തരം ജീവനക്കാർക്ക് യൂണിഫോം ഏർപ്പെടുത്തുന്നതാണ്.
ഈ നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ച്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികൾ ഉണ്ടാകുന്നതാണ്. ഇത്തരം സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.