രാജ്യത്തെ വ്യോമയാന സേവനങ്ങൾ സാധാരണ രീതിയിൽ പ്രവർത്തിക്കുന്നതായും, മുഴുവൻ വിമാനസർവീസുകളും സാധാരണ രീതിയിൽ തുടരുന്നതായും യു എ ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) സ്ഥിരീകരിച്ചു. 2022 ജനുവരി 31-ന് പുലർച്ചെയാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം സ്ഥിരീകരിച്ചത്.
“യു എ ഇയെ ലക്ഷ്യമിട്ട് ഹൂതി വിമതർ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ യു എ ഇ വ്യോമ പ്രതിരോധ സേന തകർത്ത നടപടി വ്യോമയാന സേവനങ്ങൾ, എയർപോർട്ടിന്റെ പ്രവർത്തനം എന്നിവയെ യാതൊരു തരത്തിലും ബാധിച്ചിട്ടില്ല”, GCAA വിജ്ഞാപനത്തിലൂടെ ഔദ്യോഗികമായി സ്ഥിരീകരിച്ചതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
യു എ ഇയെ ലക്ഷ്യമിട്ട് ഹൂതി വിമതർ തൊടുത്തുവിട്ട ഒരു ബാലിസ്റ്റിക് മിസൈൽ തങ്ങളുടെ വ്യോമ പ്രതിരോധ സേന തകർത്തതായി യു എ ഇ പ്രതിരോധ മന്ത്രാലയം 2022 ജനുവരി 31, തിങ്കളാഴ്ച്ച പുലർച്ചെ അറിയിച്ചിരുന്നു.
WAM