നോർത്തേൺ ഗവർണറേറ്റിലെ പ്രവാസി തൊഴിലാളികളുടെ താമസയിടങ്ങളിൽ പ്രത്യേക പരിശോധനകൾ നടത്തിയതായി അധികൃതർ അറിയിച്ചു. ഡയറക്ടർ ജനറൽ ഓഫ് നോർത്തേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റാണ് ഇക്കാര്യം അറിയിച്ചത്.
ഇത്തരം താമസയിടങ്ങളിലെ സുരക്ഷാ നടപടികൾ ഉറപ്പ് വരുത്തുന്നതിനും, ഇതുമായി ബന്ധപ്പെട്ട വീഴ്ചകൾ കണ്ടെത്തുന്നതിനുമായാണ് ഈ പരിശോധന. ആരോഗ്യ മന്ത്രാലയം, ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫെൻസ്, നോർത്തേൺ മുനിസിപ്പാലിറ്റി, ഡയറക്ടറേറ്റ് ഓഫ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി എന്നിവർ സംയുക്തമായാണ് ഈ പരിശോധനകൾ നടത്തിയത്.
പൊതുസുരക്ഷ മുൻനിർത്തി ഇത്തരം പരിശോധനകൾ ഏറെ പ്രധാനമാണെന്ന് ഡയറക്ടർ ജനറൽ ചൂണ്ടിക്കാട്ടി.
Cover Image: policemc.gov.bh