ഒമാൻ: ഹോട്ടലുകളിലെത്തുന്ന അതിഥികളുടെ എണ്ണത്തിൽ നാൽപ്പത്താറ് ശതമാനത്തോളം വർദ്ധനവ് രേഖപ്പെടുത്തിയതായി NCSI

Oman

രാജ്യത്തെ ഹോട്ടലുകളിലെത്തുന്ന അതിഥികളുടെ എണ്ണത്തിൽ 46.2 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി ഒമാൻ നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (NCSI) അറിയിച്ചു. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഹോട്ടലുകളിൽ അതിഥികൾ തങ്ങുന്നതിനായി ഉപയോഗിക്കപ്പെടുന്ന മുറികളുടെ എണ്ണത്തിലും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2022 മെയ് മാസം അവസാനം വരെയുള്ള കണക്കുകൾ പ്രകാരം ഹോട്ടലുകളിലെ ഉപയോഗിക്കപ്പെടുന്ന മുറികളുടെ എണ്ണത്തിൽ 23.3 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

മെയ് മാസം വരെയുള്ള കണക്കുകൾ പ്രകാരം ഒമാനിലെ ഹോട്ടലുകളിൽ തങ്ങുന്ന യൂറോപ്പിൽ നിന്നുള്ള അതിഥികളുടെ എണ്ണത്തിൽ 809.4 ശതമാനത്തോളം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും NCSI ചൂണ്ടിക്കാട്ടി. 2022 മെയ് മാസം അവസാനം വരെയുള്ള കാലയളവിൽ 176591 യൂറോപ്യൻ അതിഥികളാണ് ഒമാനിലെ ഹോട്ടലുകളിൽ താമസിച്ചിട്ടുള്ളത്.

Cover Image: Oman News Agency.