‘ഒമാൻ എക്രോസ്സ് ഏജസ്’ മ്യൂസിയം ICOM അംഗത്വം നേടി

featured GCC News

‘ഒമാൻ എക്രോസ്സ് ഏജസ്’ മ്യൂസിയം പാരീസിലെ ഇന്റർനാഷണൽ കൗൺസിൽ ഓഫ് മ്യൂസിയംസിൽ (ICOM) അംഗത്വം നേടി. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇതോടെ അന്താരാഷ്ട്ര മ്യൂസിയങ്ങളുടെ ശ്രേണിയിൽ ‘ഒമാൻ എക്രോസ്സ് ഏജസ്’ മ്യൂസിയം സ്ഥാനം നേടി. ഈ മേഖലയിലെ ആഗോളതലത്തിലുളള വൈദഗ്ധ്യം, പരിചയസമ്പത്ത് എന്നിവ ഇതോടെ ‘ഒമാൻ എക്രോസ്സ് ഏജസ്’ മ്യൂസിയത്തിന് (OAAM) ലഭിക്കുന്നതാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രധാനപ്പെട്ട മ്യൂസിയങ്ങൾ, സാംസ്‌കാരിക കേന്ദ്രങ്ങൾ എന്നിവയുമായി ‘ഒമാൻ എക്രോസ്സ് ഏജസ്’ മ്യൂസിയത്തെ ബന്ധിപ്പിക്കുന്നതിന് ഇതോടെ അവസരം ലഭിക്കുമെന്ന് OAAM ഡയറക്ടർ ജനറൽ എൻജിനീയർ അൽ യഖ്‌സാൻ ബിൻ അബ്ദുല്ല അൽ ഹാർതി അറിയിച്ചു. ICOM അംഗത്വത്തിലൂടെ മ്യൂസിയത്തിലെ ജീവനക്കാർക്ക് കൂടുതൽ മികച്ച കാര്യക്ഷമത കൈവരിക്കുന്നതിന് അവസരം ലഭിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.