വ്യോമയാന മേഖലയിൽ കൂടുതൽ സഹകരണം ഉറപ്പ് വരുത്തുന്നതിനും, പ്രവർത്തനങ്ങൾ കൂടുതൽ സംയോജിപ്പിക്കുന്നതിനും ലക്ഷ്യമിടുന്ന ധാരണാപത്രത്തിൽ ഒമാൻ എയർ, സലാംഎയർ എന്നിവർ ഒപ്പ് വെച്ചു. 2023 ഓഗസ്റ്റ് 9-ന് ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇരുകമ്പനികളും ചേർന്ന് കൊണ്ട് വ്യോമഗതാഗത മേഖലയിൽ യോജിച്ചുള്ള ഒരു വാണിജ്യ നയം രൂപീകരിക്കുന്നതിനുള്ള സാധ്യതകളും ഈ ധാരണാപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒമാൻ എയർ ആക്ടിങ്ങ് സി ഇ ഓ ക്യാപ്റ്റൻ നാസ്സർ അൽ സൽമി, സലാംഎയർ സി ഇ ഓ ക്യാപ്റ്റൻ മുഹമ്മദ് അഹ്‌മദ് എന്നിവരാണ് ഈ ധാരണാപത്രത്തിൽ ഒപ്പ് വെച്ചത്. ഇതിന്റെ ഭാഗമായി കൂടുതൽ മെച്ചപ്പെട്ട ഉപഭോക്‌തൃ സേവനങ്ങൾ ഉറപ്പ് വരുത്തുന്നതിനും, വാണിജ്യമേഖലയിൽ കൂടുതൽ സഹകരത്തോടെയുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനും ഇരുകമ്പനികളും ശ്രമിക്കുന്നതാണ്.
Cover Image: Oman News Agency.