വേനൽ അവധി: ഇന്ത്യൻ നഗരങ്ങളിലേക്ക് കൂടുതൽ വിമാനസർവീസുകൾ നടത്തുമെന്ന് ഒമാൻ എയർ

featured GCC News

വേനലവധിക്കാലത്ത് ഇന്ത്യൻ നഗരങ്ങളിലേക്ക് കൂടുതൽ വിമാനസർവീസുകൾ നടത്തുമെന്ന് ഒമാൻ എയർ അറിയിച്ചു. ഒമാൻ എയറിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ 2022 ജൂൺ 13-ന് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

വേനലവധിക്കാലത്തെ യാത്രികരുടെ തിരക്ക് കണക്കിലെടുത്താണ് എട്ട് ഇന്ത്യൻ നഗരങ്ങളിലേക്ക് ഒമാൻ എയർ കൂടുതൽ വിമാനസർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ അറിയിപ്പ് പ്രകാരം ഒമാൻ എയർ വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് പ്രഖ്യാപിച്ചിട്ടുള്ള ആഴ്ച്ച തോറുമുള്ള വിമാനസർവീസുകളുടെ എണ്ണം താഴെ നൽകിയിരിക്കുന്നു:

  • മുംബൈ – ആഴ്ച്ച തോറും 7 സർവീസുകൾ.
  • ബാംഗ്ലൂർ – ആഴ്ച്ച തോറും 7 സർവീസുകൾ.
  • കോഴിക്കോട് – ആഴ്ച്ച തോറും 7 സർവീസുകൾ.
  • കൊച്ചി – ആഴ്ച്ച തോറും 7 സർവീസുകൾ.
  • ഡൽഹി – ആഴ്ച്ച തോറും 7 സർവീസുകൾ.
  • ഹൈദരാബാദ് – ആഴ്ച്ച തോറും 7 സർവീസുകൾ.
  • ചെന്നൈ – ആഴ്ച്ച തോറും 7 സർവീസുകൾ.
  • ഗോവ – ആഴ്ച്ച തോറും 3 സർവീസുകൾ.

മസ്കറ്റിൽ നിന്ന് ഇന്ത്യൻ നഗരങ്ങളിലേക്കുള്ള സർവീസുകൾ ബോയിങ്ങ് 737 വിമാനങ്ങൾക്ക് പകരമായി വിസ്‌തൃതമായ B787 ഡ്രീംലൈനർ, എയർബസ് A330 എന്നീ വിമാനങ്ങൾ ഉപയോഗിച്ച് നടത്തുമെന്നും ഒമാൻ എയർ ഈ പത്രക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്. ഒമാൻ എയർ വിമാനസർവീസുകളുടെ സമയക്രമങ്ങൾ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ https://www.omanair.com എന്ന വിലാസത്തിൽ നിന്ന് ലഭ്യമാണ്.