രാജ്യത്തെ ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ മീറ്റിംഗ് ഹാളുകൾ, മറ്റു ചടങ്ങുകൾക്കുള്ള ഹാളുകൾ മുതലായവ തുറക്കാൻ അനുമതി നൽകിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു. ഓഗസ്റ്റ് 26 മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
ഒമാൻ സുപ്രീം കമ്മിറ്റിയുടെ നിർദ്ദേശങ്ങളെത്തുടർന്നാണ് ഈ തീരുമാനം. ഇത്തരം ഹാളുകൾ കർശനമായ COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ പാലിച്ച് കൊണ്ടാണ് പ്രവർത്തിപ്പിക്കുന്നതിന് അനുമതി നൽകിയിരിക്കുന്നത്.
ഇത്തരം ഹാളുകളിലേക്ക് പരമാവധി ശേഷിയുടെ 35 ശതമാനം പേർക്ക് പ്രവേശനം അനുവദിക്കുന്നതാണ്. ഒമാൻ അംഗീകരിച്ചിട്ടുള്ള വാക്സിനുകൾ ഉപയോഗിച്ച് COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രമാണ് ഇത്തരം ഹാളുകളിലേക്ക് പ്രവേശനം അനുവദിക്കുന്നത്.