റമദാൻ: ഒമാനിലെ പള്ളികളിൽ തറാവീഹ് നമസ്കാരത്തിന് അനുമതി നൽകി

GCC News

ഈ വർഷത്തെ റമദാനിൽ രാജ്യത്തെ പള്ളികളിൽ തറാവീഹ് നമസ്കാരത്തിന് അനുമതി നൽകിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഔകാഫ് അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഒമാൻ ഔകാഫ് വകുപ്പ് മന്ത്രി H.E. അബ്ദുല്ല ബിൻ മുഹമ്മെദ് അൽ സാൽമിയെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. COVID-19 വ്യാപന പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് വർഷങ്ങളിലും പള്ളികളിൽ തറാവീഹ് നമസ്കാരത്തിൽ പങ്കെടുക്കുന്നതിന് വിശ്വാസികൾക്ക് അനുമതി ഉണ്ടായിരുന്നില്ല.