ഒമാൻ: പൊതു, സ്വകാര്യ മേഖലകളിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ പ്രഖ്യാപിച്ചു

featured GCC News

രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ സംബന്ധിച്ച് ഒമാൻ അധികൃതർ ഔദ്യോഗിക അറിയിപ്പ് നൽകി. 2024 ജൂൺ 9-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അറിയിപ്പ് പ്രകാരം ഒമാനിലെ ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ 2024 ജൂൺ 16, ഞായറാഴ്ച മുതൽ ജൂൺ 20, വ്യാഴാഴ്ച വരെയാണ്. ഈ അവധി ഒമാനിലെ പൊതു, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങൾക്ക് ബാധകമാണ്.

വാരാന്ത്യ അവധിദിനങ്ങളായ ജൂൺ 21, 22 എന്നിവയ്ക്ക് ശേഷം ഓഫീസുകളുടെ പ്രവർത്തനം 2024 ജൂൺ 23, ഞായറാഴ്ച മുതൽ പുനരാരംഭിക്കുന്നതാണ്.

ഒമാനിൽ ഈ വർഷത്തെ ഈദുൽ അദ്ഹ 2024 ജൂൺ 17, തിങ്കളാഴ്ചയായിരിക്കുമെന്ന് ഒമാൻ മൂൺ സൈറ്റിങ്ങ് കമ്മിറ്റി നേരത്തെ അറിയിച്ചിട്ടുണ്ട്.