ഒമാൻ: പൊതു, സ്വകാര്യ മേഖലകളിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ പ്രഖ്യാപിച്ചു

featured GCC News

രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ സംബന്ധിച്ച് ഒമാൻ അധികൃതർ ഔദ്യോഗിക അറിയിപ്പ് നൽകി. 2025 മെയ് 29-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അറിയിപ്പ് പ്രകാരം ഒമാനിലെ ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ 2025 ജൂൺ 5, വ്യാഴാഴ്ച മുതൽ ജൂൺ 9, തിങ്കളാഴ്ച വരെയാണ്. ഈ അവധി ഒമാനിലെ പൊതു, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങൾക്ക് ബാധകമാണ്.

ഈദുൽ അദ്ഹ അവധിദിനങ്ങൾക്ക് ശേഷം ഓഫീസുകളുടെ പ്രവർത്തനം 2025 ജൂൺ 10, ചൊവാഴ്ച മുതൽ പുനരാരംഭിക്കുന്നതാണ്.