ഒമാൻ: പൊതു, സ്വകാര്യ മേഖലകളിലെ ഈദുൽ ഫിത്ർ അവധി പ്രഖ്യാപിച്ചു

featured GCC News

ഒമാനിലെ സർക്കാർ മേഖലയിലെയും, സ്വകാര്യ മേഖലയിലെയും സ്ഥാപനങ്ങളുടെ ഈ വർഷത്തെ ഈദുൽ ഫിത്ർ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു. 2025 മാർച്ച് 23-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അറിയിപ്പ് പ്രകാരം, ഒമാനിലെ പൊതു, സ്വകാര്യ മേഖലകളിലെ ഈദുൽ ഫിത്ർ അവധി 2025 മാർച്ച് 29, ശനിയാഴ്ച ആരംഭിക്കുന്നതാണ്.

മാർച്ച് 30, ഞായറാഴ്ച ഈദുൽ ഫിത്ർ വരുന്ന സാഹചര്യത്തിൽ 2025 ഏപ്രിൽ 1, ചൊവ്വാഴ്ച വരെ അവധിയായിരിക്കുമെന്നും, അവധിയ്ക്ക് ശേഷമുള്ള പ്രവർത്തിദിനങ്ങൾ 2025 ഏപ്രിൽ 2, ബുധനാഴ്ച പുനരാരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ മാർച്ച് 31, തിങ്കളാഴ്ച ഈദുൽ ഫിത്ർ വരുന്ന സാഹചര്യത്തിൽ 2025 ഏപ്രിൽ 5, ശനിയാഴ്ച വരെ അവധിയായിരിക്കുമെന്നും, അവധിയ്ക്ക് ശേഷമുള്ള പ്രവർത്തിദിനങ്ങൾ 2025 ഏപ്രിൽ 6, ഞായറാഴ്ച പുനരാരംഭിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.