2021 മെയ് മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഒമാൻ അറിയിപ്പ് പുറത്തിറക്കി. ഈ അറിയിപ്പ് പ്രകാരമുള്ള ഇന്ധന വില ശനിയാഴ്ച്ച മുതൽ ഒമാനിൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
രാജ്യത്ത് 2021 ഏപ്രിൽ 16 മുതൽ നടപ്പിലാക്കിയ 5% മൂല്യവർദ്ധിത നികുതി (VAT) ഇന്ധനങ്ങൾക്കും ഒമാൻ ടാക്സ് അതോറിറ്റി ബാധകമാക്കിയിട്ടുണ്ട്. ഈ അറിയിപ്പ് പ്രകാരം ‘M95’, ‘M91’ പെട്രോൾ വില ഏപ്രിൽ മാസത്തെ വിലയിൽ തന്നെ തുടരുന്നതാണ്. ഡീസൽ വിലയിൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
VAT ഉൾപ്പടെ 2021 മെയ് മാസത്തെ ഒമാനിലെ ഇന്ധന വില:
- M95 പെട്രോൾ – ലിറ്ററിന് 227 ബൈസ.
- M91 പെട്രോൾ – ലിറ്ററിന് 215 ബൈസ.
- ഡീസൽ – ലിറ്ററിന് 228 ബൈസ.