ഈ വർഷത്തെ റമദാൻ മാസത്തിൽ രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാരുടെ പ്രവർത്തന സമയങ്ങൾ സംബന്ധിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിപ്പ് നൽകി. ഏപ്രിൽ 5-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
പൊതു, സ്വകാര്യ മേഖലകളിലെ റമദാനിലെ പ്രവർത്തന സമയങ്ങൾ സംബന്ധിച്ച് താഴെ പറയുന്ന വിവരങ്ങളാണ് മന്ത്രാലയം നൽകിയിട്ടുള്ളത്:
- സർക്കാർ മേഖലയിലെ ജീവനക്കാരുടെ പ്രവർത്തന സമയം – ദിനവും രാവിലെ 9 മുതൽ 2 മണി വരെ.
- സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ മുസ്ലിം ജീവനക്കാരുടെ ആഴ്ച്ച തോറുമുള്ള പ്രവർത്തന സമയം 30 മണിക്കൂറാക്കി നിയന്ത്രിച്ചിട്ടുണ്ട്.