ഒമാൻ: അമ്പത്തിനാലാമത് ദേശീയ ദിനം; മിലിറ്ററി പരേഡിന് ഭരണാധികാരി നേതൃത്വം നൽകി

featured GCC News

രാജ്യത്തിന്റെ അമ്പത്തിനാലാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2024 നവംബർ 18-ന് നടന്ന മിലിറ്ററി പരേഡിന് ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് നേതൃത്വം വഹിച്ചു. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സുൽത്താൻസ് സ്പെഷ്യൽ ഫോഴ്‌സസിന്റെ അൽ സമൗദ് ക്യാമ്പിൽ വെച്ചായിരുന്നു അമ്പത്തിനാലാമത് ദേശീയ ദിനത്തിന്റെ ഭാഗമായുള്ള മിലിറ്ററി പരേഡ് അരങ്ങേറിയത്.

Source: Oman News Agency.

പരേഡ് ഗ്രൗണ്ടിലെത്തിയ ഒമാൻ ഭരണാധികാരിയെ ഒമാൻ ഡെപ്യൂട്ടി പ്രൈം മിനിസ്റ്റർ ഫോർ ഡിഫൻസ് അഫയേഴ്‌സ് H.H. സായിദ് ഷിബാബ് ബിൻ താരിഖ് അൽ സൈദ്, മിനിസ്റ്റർ ഓഫ് റോയൽ ഓഫീസ് ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഐമി, സുൽത്താൻസ് സ്പെഷ്യൽ ഫോഴ്സസ് ചീഫ് ഓഫ് സ്റ്റാഫ് വൈസ് അഡ്മിറൽ അബ്ദുല്ലാഹ് ബിൻ ഖമീസ് അൽ റെസി, സുൽത്താൻസ് സ്പെഷ്യൽ ഫോഴ്സസ് കമാണ്ടർ മേജർ ജനറൽ മുസല്ലം ബിൻ മുഹമ്മദ് ജാബൗബ് എന്നിവർ ചേർന്ന് സ്വീകരിച്ചു.

റോയൽ ആർമി ഓഫ് ഒമാൻ, റോയൽ എയർ ഫോഴ്സ് ഓഫ് ഒമാൻ, റോയൽ നേവി ഓഫ് ഒമാൻ, ഒമാൻ റോയൽ ഗാർഡ്, സുൽത്താൻസ് സ്പെഷ്യൽ ഫോഴ്സസ്, റോയൽ ഒമാൻ പോലീസ് തുടങ്ങിയവർ ഈ പരേഡിൽ പങ്കെടുത്തു. ഇവരോടൊപ്പം മറ്റു മിലിറ്ററി മ്യൂസിക് ബാൻഡുകളും പരേഡിൽ അണിചേർന്നു.