ഒമാൻ: സുൽത്താന്റെ സ്ഥാനാരോഹണ ദിനവുമായി ബന്ധപ്പെട്ട് ജനുവരി 12-ന് അവധി പ്രഖ്യാപിച്ചു

featured GCC News

സുൽത്താന്റെ സ്ഥാനാരോഹണ ദിനവുമായി ബന്ധപ്പെട്ട് രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിൽ 2025 ജനുവരി 12, ഞായറാഴ്ച അവധിയായിരിക്കുമെന്ന് ഒമാൻ അധികൃതർ അറിയിച്ചു. 2025 ജനുവരി 5-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അറിയിപ്പ് പ്രകാരം, ഒമാനിലെ സർക്കാർ വകുപ്പുകൾ, പൊതു മേഖലയിലെ സ്ഥാപനങ്ങൾ, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് 2025 ജനുവരി 12-ന് അവധിയായിരിക്കും. ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരീഖിന്റെ ഔദ്യോഗിക ഉത്തരവ് പ്രകാരമാണ് ഈ തീരുമാനം.

ഒമാൻ ഭരണാധികാരിയായി H.M. സുൽത്താൻ ഹൈതം ബിൻ താരീഖ് സ്ഥാനം ഏറ്റെടുത്തതിന്റെ വാർഷികത്തിന്റെ ഭാഗമായാണ് ഈ അവധി.