ഒമാൻ: പ്രവാസി തൊഴിലാളികളുടെ തൊഴിൽ കരാറുകൾ രജിസ്റ്റർ ചെയ്യുന്നതിന് ഡിസംബർ 31 വരെ സമയം അനുവദിച്ചു

GCC News

പ്രവാസി തൊഴിലാളികളുടെ തൊഴിൽ കരാറുകൾ രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കുന്നതിന് രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് 2021 ഡിസംബർ 31 വരെ സമയമനുവദിച്ചിട്ടുണ്ടെന്ന് ഒമാൻ മിനിസ്ട്രി ലേബർ സ്ഥിരീകരിച്ചു. ഡിസംബർ 1-നാണ് ഒമാൻ മിനിസ്ട്രി ഓഫ് ലേബർ ഇക്കാര്യം സംബന്ധിച്ച് അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം, ഇത്തരം രേഖകളുടെ രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിന് 2021 ഡിസംബർ 31 വരെ സമയം അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.

“സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ തൊഴിലാളികളുമായി ബന്ധപ്പെട്ട നിയമങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മുന്നോട്ട് വെച്ചിട്ടുള്ള നടപടിക്രമങ്ങളിൽ സർക്കാർ ഏതാനം ഇളവുകൾ പ്രഖ്യാപിക്കുകയാണ്. ഇത്തരം സ്ഥാപനങ്ങളിലെ പ്രവാസി തൊഴിലാളികളുടെ തൊഴിൽ കരാറുകൾ രജിസ്റ്റർ ചെയ്യുന്നത് പൂർത്തിയാക്കാൻ 2021 ഡിസംബർ 31 വരെ അധികസമയം അനുവദിച്ചിട്ടുണ്ട്.”, മന്ത്രാലയം ഡിസംബർ 1-ന് പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.