ഒമാൻ: മാലിന്യം കയറ്റുമതി ചെയ്യുന്നതിനുള്ള ലൈസൻസ് നിർത്തലാക്കിയ തീരുമാനം തുടരും

featured GCC News

രാജ്യത്ത് നിന്ന് ഏതാനം വിഭാഗങ്ങളിൽ ഉൾപ്പെടുന്ന മാലിന്യം കയറ്റുമതി ചെയ്യുന്നതിനുള്ള പരിസ്ഥിതി സംബന്ധിയായ ലൈസൻസ് താത്കാലികമായി നിർത്തലാക്കിയ തീരുമാനം തുടരാൻ ഒമാൻ അധികൃതർ തീരുമാനിച്ചു. ഇത്തരം ലൈസൻസുകൾ താത്‌കാലികമായി നിർത്തലാക്കിയ തീരുമാനം 2025-ലും തുടരുമെന്ന് ഒമാൻ എൻവിയോൺമെൻറ് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

2025 ജനുവരി 2-നാണ് ഒമാൻ എൻവിയോൺമെൻറ് അതോറിറ്റി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഈ തീരുമാന പ്രകാരം, 2025 ജനുവരി 1 മുതൽ ഒരു വർഷത്തേക്ക് ഈ വിലക്ക് നിലനിൽക്കുന്നതാണ്.

താഴെ പറയുന്ന വിഭാഗങ്ങളിൽ ഉൾപ്പെടുന്ന മാലിന്യങ്ങൾക്കാണ് ഈ വിലക്ക് ബാധകമാക്കിയിരിക്കുന്നത്:

  • ഉപയോഗിച്ച പാചക എണ്ണ.
  • ഉപയോഗിച്ച ടയറുകൾ.
  • സ്ക്രാപ്പ് ഇരുമ്പ്.
  • ഉപയോഗിച്ച ബാറ്ററികൾ.