രാജ്യത്ത് മൂന്ന് ദിവസത്തെ വാരാന്ത്യ അവധി നടപ്പിലാക്കുന്നതിനെക്കുറിച്ച് നിലവിൽ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് ഒമാൻ തൊഴിൽ വകുപ്പ് മന്ത്രി H.E. ഡോ. മഹദ് ബിൻ സൈദ് ബിൻ ബവൈൻ വ്യക്തമാക്കി.
2023 ഫെബ്രുവരി 27-ന് ശുറാ കൗൺസിലിന് നൽകിയ വിശദീകരണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിൽ വാരാന്ത്യ അവധിദിനങ്ങളുടെ എണ്ണം മൂന്ന് ദിവസമാക്കി വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ഒമാൻ തീരുമാനങ്ങളൊന്നും കൈക്കൊണ്ടിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു. രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ തൊഴിൽ നിയമങ്ങളെക്കുറിച്ചും, നയങ്ങളെക്കുറിച്ചും ഈ യോഗത്തിൽ ചർച്ച ചെയ്തു.
രാജ്യത്ത് മൂന്ന് ദിവസത്തെ വാരാന്ത്യ അവധി നടപ്പിലാക്കുന്നതിനെക്കുറിച്ച് 2023 ജനുവരിയിൽ ഒമാൻ തൊഴിൽ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗവർണർമാരുടെ യോഗത്തിൽ അഭിപ്രായങ്ങൾ ഉയർന്ന് വന്നിരുന്നു.
Cover Image: Oman News Agency.