രാജ്യത്തിന്റെ അമ്പത്തിമൂന്നാമത് ദേശീയ ദിനാഘോഷങ്ങൾ മിലിറ്ററി പരേഡ്, പതാക ഉയർത്തൽ എന്നീ ചടങ്ങുകൾ മാത്രമാക്കി ചുരുക്കാൻ തീരുമാനിച്ചതായി ഒമാൻ അധികൃതർ അറിയിച്ചു. ഒമാൻ സെക്രടേറിയറ്റ് ജനറൽ ഫോർ നാഷണൽ സെലിബ്രേഷൻസാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
2023 നവംബർ 7-ന് വൈകീട്ട് ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പാലസ്തീൻ ഐക്യദാർഢ്യത്തിന്റെ ഭാഗമായാണ് ഒമാൻ ഇത്തവണത്തെ ദേശീയ ദിനാഘോഷങ്ങൾ വെട്ടിച്ചുരുക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ അമ്പത്തിമൂന്നാമത് ദേശീയ ദിനാഘോഷങ്ങൾ ഒമാൻ ഭരണാധികാരിയുടെ നേതൃത്വത്തിൽ നടക്കുന്ന മിലിറ്ററി പരേഡ്, ദേശീയ പതാക ഉയർത്തൽ എന്നീ ചടങ്ങുകൾ മാത്രമാക്കി ചുരുക്കുമെന്ന് സെക്രടേറിയറ്റ് ജനറൽ ഫോർ നാഷണൽ സെലിബ്രേഷൻസ് അറിയിച്ചിട്ടുണ്ട്.
Cover Image: Oman News Agency.